Kerala NewsLatest NewsUncategorized

വാഗമൺ റോഡ് പുനർനിർമാണം വൈകുന്നു: ഹൈക്കോടതിയെ സമീപിച്ച് പിസി ജോർജ്; ഇടപെടൽ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടന്ന് ആരോപണം

ഈരാറ്റുപേട്ട : വാഗമൺ റോഡ് പുനർനിർമാണം വൈകുന്നതിനെതിരെ പിസി ജോർജ്ജ് എംഎൽഎ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ജോലി ഏറ്റെടുത്ത കമ്പനി ടെൻഡർ നടപടികൾ ആരംഭിക്കുന്നില്ലെന്നാണ് ജോർജിൻറെ പരാതി.

2017-ലാണ് ഈരാറ്റുപേട്ട വാഗമൺ റോഡ് നവീകരണത്തിന് 66 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. സ്ഥലം ഏറ്റെടുക്കാൻ അഞ്ച് കോടിയും വകയിരുത്തി. നിർമാണം വൈകുന്നതിനെതിരെ മൂന്ന് വർഷത്തിനിടെ പലതവണ പ്രതിഷേധം ഉയർന്നു.

ടെൻഡർ ചെയ്യുന്നതിന് തടസങ്ങളില്ലെന്ന് കിഫ്ബി സിഇഒ അറിയിച്ചിട്ടും നിർവഹണ ഏജൻസിയായ റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി നടപടികൾ വൈകിപ്പിക്കുന്നുവെന്നാണ് എംഎൽഎയുടെ ആരോപണം.

അതേസമയം, മൂന്ന് വർഷത്തിലേറെ ചെറുവിരൽ അനക്കാത്ത എംഎൽഎയുടെ ഇടപെടൽ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നാണ് ആരോപണം ഉയരുന്നുണ്ട്. എംഎൽഎ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കോൺഗ്രസും കേരള കോൺഗ്രസസും കുറ്റപ്പെടുത്തുന്നു. കോടതിയെ സമീപിച്ചത് രാഷ്ട്രീയ നാടകമാണെന്നും ആരോപിക്കുന്നു. വിനോദ സഞ്ചാരമേഖലയായ വാഗമണ്ണിലേയ്ക്കുള്ള പാതയുടെ ശോചനീയാവസ്ഥ സന്ദർശകരെയും വലയ്ക്കുകയാണ്. പി.സി. ജോർജിൻറെ ഹർജി സ്വീകരിച്ച കോടതി 17ന് ഹാജരായി മറുപടി നല്കാൻ റിക് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button