ഡേറ്റിംഗ് ആപ്പില്‍ പെണ്‍കുട്ടികളില്ല; പ്രൊവൈഡര്‍ക്കെതിരെ യുവാവ് കോടതിയില്‍
ഡെന്‍വര്‍: ഡേറ്റിംഗ് ആപ്പില്‍ പെണ്‍കുട്ടികളില്ലെന്നാരോപിച്ച് യുവാവ് കോടതിയില്‍. അമേരിക്കയിലെ ഡെന്‍വറില്‍ നിന്നുള്ള ഇയാന്‍ ക്രോസ് എന്ന 29കാരനാണ് പ്രൊവൈഡര്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ആപ്പില്‍ വളരെ കുറച്ച് പെണ്‍കുട്ടികള്‍ മാത്രമേ ഉള്ളൂ എന്നാണ് ഇയാന്‍ ക്രോസ് കോടതിയില്‍ കൊടുത്ത പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ഡെന്‍വര്‍ ഡേറ്റിങ് കോ എന്ന ആപ്പിന്റെ സര്‍വീസ് പ്രൊവൈഡര്‍ ആയ എച്ച്എംസെഡ് ഗ്രൂപ്പിനെതിരെയാണ് ഇയാന്‍ ക്രോസിന്റെ പരാതി. ആപ്പിന്റെ ശരിക്കുള്ള അവസ്ഥയെ കമ്പനി പെരുപ്പിച്ചുകാട്ടി എന്നും പരാതിയില്‍ പറയുന്നു. വഞ്ചന കുറ്റം ചുമത്തി കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇയാളുടെ ആവശ്യം.
25 മുതല്‍ 35 വരെ പ്രായത്തിലുള്ള നിരവധി പെണ്‍കുട്ടികള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് ആപ്പിന്റെ അവകാശവാദമെന്ന് യുവാവ് പറയുന്നു. എന്നാല്‍ വലിയ പണം നല്‍കി അംഗത്വം എടുത്തപ്പോഴാണ് ആ പ്രായപരിധിയില്‍ വെറും അഞ്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ആപ്പില്‍ ഉള്ളതെന്ന് മനസിലായതെന്നും യുവാവിന്റെ പരാതി. ഡെന്‍വര്‍ പോസ്റ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.