Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

ജയരാജന്‍റെ ഭാര്യയുടെ ബാങ്ക്, ലോക്കര്‍ വിവരങ്ങൾ ഇ.ഡി ആവശ്യപ്പെട്ടു

മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങൾ നൽകാൻ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂർ റീജണൽ മാനേജറോടാണ് ഇ.ഡി വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. ലോക്കർ ആരംഭിച്ചത്,മുതലുള്ള വിവരങ്ങളും ഇപ്പോൾ വരെയുള്ള അക്കൗണ്ട് സംബന്ധമായ കാര്യങ്ങളും, അവസാനമായി ലോക്കൽ തുറന്ന വിവരങ്ങളും ഇ ഡി തേടിയിരിക്കുകയാണ്.

മന്ത്രിയുടെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്ന സംഭവം വിവാദമായിരുന്നു. ഇ.പി ജയരാജന്‍റെ മകൻ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ മന്ത്രി മകനും സ്വപ്നയും അടക്കമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഇക്കാര്യത്തിൽ അന്വേഷണ ഏജൻസി അന്വേഷണം നടത്തിന്നതിനിടെ മന്ത്രിയുടെ ഭാര്യ കൊറന്റിന് ലഘിച്ചു ബാങ്കിൽ എത്തി സ്ഥിരം നിക്ഷേപവുമായി ബന്ധപ്പെട്ടും, ലോക്കർ സംബന്ധിച്ച് ഇടപാട് നടത്തുകയായിരുന്നു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന് ജീവനക്കാർ ആണ് തുടർന്ന് നിരീക്ഷണത്തിൽ പോയത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ മകനെതിരെ ബിജെപിയാണ് ആദ്യം ആരോപണം ഉന്നയിക്കുന്നത്. ലൈഫ് മിഷനില്‍ ഒരു കോടി രൂപയിൽ കൂടുതല്‍ കമ്മീഷൻ ഇ പി ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ശരിയായ ദിശയിൽ എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വിമർശിക്കുകയാണ്. മന്ത്രി ജലീലിനെ കൂടാതെ ഇ.പി ജയരാജന്‍റെ മകന്‍റെ പേര് ഉയർന്നു വരുന്നതും ഇതിനു കാരണമാണെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്.

മന്ത്രി പുത്രനെ വരും ദിവസങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നൽകിയ നാല് കോടിയിലധികം രൂപ കമ്മീഷനിൽ നിന്നും ഒരു പങ്ക് മന്ത്രിയുടെ മകനും ലഭിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുള്ള വിവരം.
സ്വപ്‌നയ്ക്ക് കമ്മീഷൻ നൽകിയ കമ്പനികളുടെ പ്രതിനിധികളേയും ചോദ്യം ചെയ്യും. തിരുവനന്തപുരത്ത് സ്വ‌പ്‌നയ്ക്കായി മന്ത്രി പുത്രൻ നടത്തിയ വിരുന്നിന് ശേഷമാണ് മന്ത്രിപുത്രൻ ലൈഫ് മിഷനിലെ ഇടനിലക്കാരനായതെന്നും, എൻഫോഴ്‌സ്‌മെന്റിനു വിവരമുണ്ട്.
അതേസമയം സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയുടേയും കസ്റ്റംസിന്റേയും അന്വേഷണത്തിന് സമാന്തരമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റേയും അന്വേഷണം തുടരുമെന്നും പ്രതികളിലൊരാൾക്ക് ഉന്നതങ്ങളിൽ രാഷ്ട്രീയ ബന്ധമുണ്ടെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. ഈ വർഷം ജൂലായിലാണ് ദുബായിൽ നിന്നും വന്ന നയതന്ത്രബാഗിൽ സ്വർണമുണ്ടെന്ന സംശയം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ പ്രതിരോധമന്ത്രാലയത്തെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നും സ്വർണം കണ്ടെത്തുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 16 പേരെ ഇതുവരെ പിടികൂടിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു.

പത്തനംതിട്ട എം.പി ആന്റോ ആന്റണിയേയാണ് കേന്ദ്രം ഇക്കാര്യം രേഖാമൂലം അറിയിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്കുള്ള വൻ രാഷ്ട്രീയസ്വാധീനത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾ ഇതിനോടകം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പുറത്തു വിടാനാവില്ലെന്നും കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ ആന്റോ ആന്റണി എം.പിക്ക് രേഖാമൂലം നൽകിയ മറുപടി നൽകുകയായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും മന്ത്രി പുത്രനുമായുളള ബന്ധം വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരുകയാണ്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്‌ന സുരേഷും ഒരുമിച്ചുള്ള ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നത് പുതിയ വിവാദത്തിനു തിരി തെളിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button