ഇ ഡി അനുമതി നൽകിയില്ല: ബിനീഷിനെ കാണാനാവാതെ ബിനോയ് മടങ്ങി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ അനുമതി നൽകാത്ത തിനെ തുടർന്ന് കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാൻ കഴിയാതെ സഹോദരൻ ബിനോയ് കോടിയേരി മടങ്ങി. വ്യാഴാഴ്ച കോടതി പരിസരത്തുവച്ച് ബിനോയ് സഹോദരനെ കണ്ടിരുന്നു. അതിനുശേഷം വെള്ളിയാഴ്ച രാവിലെ ഇ.ഡി ഓഫീസി ലെത്തി ബിനീഷിന് വസ്ത്രങ്ങൾ കൈമാറിയിരുന്നു. വൈകീട്ട് വീണ്ടും എത്തിയപ്പോഴാണ് അധികൃതർ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്.
ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടിക്കാ ഴ്ചയ്ക്ക് അനുമതി നൽകാനാവില്ലെന്ന നിലപാടാണ് ഇ.ഡി അധി കൃതർ സ്വീകരിച്ചത്.എന്നാൽ ബിനീഷിനെ കാണണമെന്ന ഉറച്ച തീരുമാനവുമായി ബിനോയ് ഇ.ഡി ഓഫീസിൽ നിലയുറപ്പിച്ചു. അഭിഭാഷകർക്കൊപ്പമാണ് ബിനോയ് എത്തിയത്. അര മണി ക്കൂറോളം കാത്തുനിന്നിട്ടും പ്രയോജനമുണ്ടായില്ല. ഇതോടെ കാത്തുനിന്ന് മതിയാകുമ്പോൾ തിരിച്ചുപൊയ്ക്കോട്ടെ എന്ന നിലപാടായിരുന്നു ഇ.ഡിക്ക്.
ഇ.ഡി ഉദ്യോഗസ്ഥർ ഓഫീസിൽനിന്ന് പുറത്തെത്തി അഭിഭാഷ കരുമായി സംസാരിക്കാൻ തയ്യാറായെങ്കിലും കസ്റ്റഡിയിലുള്ള പ്രതിയെ കാണാൻ കഴിയില്ലെന്ന് അവർ തീർത്തു പറഞ്ഞു. ഇതോടെ അഭിഭാഷകർ ഇ.ഡി അധികൃതരോട് തർക്കിച്ചു. തർക്കം രൂക്ഷ മായപ്പോൾ ഇ.ഡി അധികൃതർ ലോക്കൽ പോലീസിനെ വിളി ച്ചുവരുത്തി. ഇതോടെ ബിനോയിയും അഭിഭാഷകരും തുടർന്ന് പിന്മാറുകയായിരുന്നു. തിങ്കളാഴ്ച കോടതി പരിസരത്തുവച്ച് ബിനീഷിനെ കാണാൻ അവസരം ലഭിക്കുമെന്ന് ഇ.ഡി അധികൃതർ ബിനോയിയോട് പറഞ്ഞു.