Kerala NewsLatest NewsUncategorized

നിയമസഭാ തിരഞ്ഞെടുപ്പ്: ഗ്രീൻ പ്രോട്ടോക്കോൾ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഗ്രീൻ പ്രോട്ടോക്കോൾ ഉത്തരവ് പുറത്തിറങ്ങി. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിനായി പൂർണമായും പ്രകൃതിയുമായി ഇണങ്ങുന്ന തരത്തിലുള്ള വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു.

പിവിസി, പ്ലാസ്റ്റിക്, നൈലോൺ, പോളിസ്റ്റർ ഇവയിൽ തീർത്ത ഫ്‌ലക്‌സുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഉപയോഗിക്കരുത്.

കോട്ടൺ കൊണ്ട് നിർമ്മിച്ച തുണി, പേപ്പർ തുടങ്ങിയവയിലേ പ്രചാരണം നടത്താവൂ എന്നാണ് നിർദേശം. പ്രചാരണ ശേഷം ഇവ സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന് നൽകണമെന്നും നിർദേശമുണ്ട്. നിരോധിത ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button