CrimeDeathKerala NewsLatest NewsLaw,
വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു
തൊടുപുഴ: വൈദ്യുതാഘാതമേറ്റ് 45 വയസ്സുള്ള കാട്ടാന ചരിഞ്ഞു. ചിന്നക്കനാലില്‍ ആദിവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് കാട്ടാന ചരിഞ്ഞത്.
കൃഷി നശിപ്പിക്കാതിരിക്കാനായി കെട്ടിയ വൈദ്യുതി വേലിയില്‍ തട്ടിയാണ് കാട്ടാന ചരിഞ്ഞത്. വൈദ്യുതി വേലിയില്‍ അമിത അളവില്‍ വൈദ്യുതി കടത്തിവിട്ടിരുന്നെന്നും ഇതിനാലാണ് ആനയ്ക്ക് മരണം സംഭവിച്ചതെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.