നമ്പി നാരായാണന്‍ ഭൂമി നല്‍കിയെന്നാരോപിച്ച് എസ്. വിജയന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്പി നാരായണന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഭൂമി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയില്‍ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന കേസില്‍ ഒന്നാം പ്രതിയായ എസ്. വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. നേരത്തെ വിചാരണ കോടതി തള്ളിയ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു വിജയന്‍.
ഐഎസ്ആര്‍ഒ ചാരക്കേസ് നടക്കുമ്പോള്‍ പേട്ട സിഐയായിരുന്നു എസ്. വിജയന്‍. കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേന്ദ്രനാഥ് കൗള്‍, ഡിവൈഎസ്പി ഹരിവത്സന്‍ എന്നിവര്‍ക്ക് നമ്പി നാരായാണന്‍ തമിഴ്നാട്ടില്‍ ഭൂമി നല്‍കിയെന്നാണ് എസ്. വിജയന്റെ ആരോപണം. എന്നാല്‍ ഭൂമി വാങ്ങി നല്‍കിയെന്ന് തെളിയിക്കാന്‍ സാധിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വിജയന് സാധിച്ചില്ല.
രേഖകളില്ലാത്തതിനാലാണ് വിജയന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. അതേസമയം കേസില്‍ നമ്പി നാരായണന്‍ ഭൂമി വാങ്ങി നല്‍കിയതിന് രേഖകള്‍ ഉണ്ടെങ്കില്‍ വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി നല്‍കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പണവും ഭൂമിയും നല്‍കി നമ്പി നാരയണന്‍ സിബിഐ, ഐബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിനെ തുടര്‍ന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നായിരുന്നു വിജയന്റെ ആരോപണം. നമ്പി നാരായണന്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 24 രേഖകളും വിജയന്‍ ഇതിനായി വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നു.