പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പെരിങ്ങത്തൂരില്‍ പോപ്പുലര്‍ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ ഇഡി പരിശോധന നടത്തി. സംസ്ഥാനത്തെ മറ്റ് നേതാക്കളുടെ വീടുകളിലും വ്യാപകമായി റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇഡി സംഘം മടങ്ങിപ്പോകണമെന്നാണ് ഇവരുടെ ആവശ്യം. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ പ്രദേശം പോലീസ് വലയത്തില്‍ ആയതിനാല്‍ കൂടുതല്‍ പ്രതിഷേധം അനുവദിച്ചില്ല.
കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു പ്രതിഷേധിച്ച എസ്ഡിപിഐക്കാരെ പൊലിസ് സ്ഥലത്തു നിന്നും നീക്കി. കണ്ണൂര്‍ കൂടാതെ മലപ്പുറത്തും മൂവാറ്റുപുഴയിലും റെയ്ഡ് നടക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം ഉപയോഗിച്ചു എന്ന പരാതിയിലാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ടുമണിമുതലാണ് റെയ്ഡിനായി ഇഡി സംഘമെത്തിയത്.