Kerala NewsLatest NewsLocal NewsNews

സംരക്ഷകനായ മുഖ്യമന്ത്രിയെ പുകഴ്ത്തിയും, പ്രകീർത്തിച്ചും മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സംരക്ഷണ വലയം തീർത്ത മുഖ്യമന്തി പിണറായി വിജയൻറെ നിയമസഭയിലെ പ്രകടനത്തെ പുകഴ്ത്തിയും, പ്രകീർത്തിച്ചും മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. പിണറായി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ – ബിജെപി സംയുക്ത മുന്നണിക്കെതിരായി ലോകത്തെങ്ങുമുള്ള മലയാളികൾ അവിശ്വാസം പ്രകടിപ്പിച്ചെന്ന് മന്ത്രി കെ ടി ജലീല്‍ തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും യുഡിഎഫ് ഉയർത്തിയ അർത്ഥശൂന്യമായ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തിൽ തന്നെ വേറിട്ട ഒരനുഭവം തന്നെയാണെന്നാണ് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ – ബിജെപി സംയുക്ത മുന്നണിക്കെതിരായി ലോകത്തെങ്ങുമുള്ള മലയാളികൾ അവിശ്വാസം പ്രകടിപ്പിച്ച കാഴ്ചക്കാണ് ഇന്നലെ കേരളം സാക്ഷിയായത്. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും സഭാതലത്തിലും പുറത്തും യുഡിഎഫ് ഉയർത്തിയ അർത്ഥശൂന്യമായ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തിൽ തന്നെ വേറിട്ട ഒരനുഭവമായിരുന്നു. ഇന്നോളം ഒരു ഭരണാധികാരിയുടെയും ഇത്രയും നീണ്ട പ്രസംഗം ഇടതടവില്ലാതെ ഒരു ഭാഷയിലെ മുഴുവൻ വാർത്താചാനലുകളും തൽസമയം സംപ്രേക്ഷണം ചെയ്തിട്ടുണ്ടാവില്ല. നിയമസഭയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന തോന്നലാണ് പ്രതിപക്ഷ മെമ്പർമാരെ ഗത്യന്തരമില്ലാതെ നടുത്തളത്തിലെത്തിച്ചത്. അവരുയർത്തിയ അട്ടഹാസങ്ങൾ കൂസാതെ, ശബ്ദത്തിൽപോലും തെല്ലും ഇടർച്ചയില്ലാതെ ചങ്കുറപ്പോടെ നിന്ന്, ആദ്യം മുതൽ അവസാനം വരെ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് ചെയ്ത ക്യാപ്റ്റന്‍റെ ശരീരഭാഷയായിരുന്നു പിണറായിക്ക്. എതിർ ടീമിലെ ബൗളർമാരുതിർത്ത ആരോപണബോളുകൾ മുഴുവൻ, സിക്സറടിച്ചും ബൗണ്ടറി കടത്തിയും വിസ്മയം തീർത്ത് സഭാതലത്തിൽ അൽഭുതം കുറിച്ച പിണറായി വിജയൻ, ഭേദിക്കാനാകാത്ത നേട്ടത്തിൻ്റെ ഉടമയായി മാറുന്നതാണ് ലോകം കണ്ടത്. മറ്റുള്ളവരിൽ നിന്ന് ഒരു കമ്യുണിസ്റ്റ്കാരൻ എങ്ങിനെയാണ് വ്യത്യസ്തനാവുക എന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും രൂപഭാവങ്ങൾകൊണ്ടും തെളിയിച്ച ദിവസവും കൂടിയായിരുന്നു 2020 ആഗസ്റ്റ് 24. 75 വയസ്സുകാരനായ ഒരു പോരാളി, ജനാധിപത്യത്തിന്‍റെ ശ്രീകോവിലിൽ ഒട്ടും തളർച്ചയേശാതെ, നുണ പുരട്ടി ഉതിർത്ത ശരങ്ങളെ ആത്മവിശ്വാസത്തോട നേരിട്ട്, വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓർമ്മിക്കപ്പെടും. കുറിപ്പിൽ പറഞ്ഞിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button