GulfLatest NewsNationalNews

സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച.

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച. ബക്രീദ് പ്രമാണിച്ച് ചൊവ്വാഴ്ച്യായിരുന്നു സര്‍ക്കാര്‍ നേരത്തെ പൊതു അവധിയായി പ്രഖ്യാപിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ഇന്ന് കടകള്‍ തുറക്കാം. തുണിക്കട, ചെരിപ്പു കട, ഇലക്ട്രോണിക്‌സ് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവ രാത്രി എട്ടു വരെ തുറക്കാം.

പലചരക്ക്, പഴം, പച്ചക്കറി, മീന്‍ , ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് തുടരും.എ, ബി പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും ഇന്ന് മുതല്‍ വെള്ളിവരെ തുറക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button