CrimeLatest NewsNationalUncategorized
റെയിൽവേ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; ഔദ്യോഗിക ബോർഡ് വെച്ച് കറങ്ങി നടന്നയാളെ വാഹന സഹിതം പിടികൂടി
ഹൈദരാബാദ്: തെലങ്കാനയിൽ റെയിൽവേ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്. 44 കാരനായ വ്യ ക്തിയേയും ചുവന്ന ബോർഡ് വെച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് എൽ.ബി.നഗർ മേഖലയിൽ കച്ചവടം നടത്തുകയായിരുന്നു കോട്ട വെങ്കിടേഷ് എന്ന വ്യക്തിയെ പിടികൂടിയത്.
ദക്ഷിണ റെയിൽവേയുടെ ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇയാൾ കറങ്ങി നടന്നത്. ഒപ്പം സിനിമാ സെൻസർ ബോർഡ് അംഗമാണെന്നും വാഹനത്തിൽ വെച്ച ബോർഡിൽ എഴുതിയിരുന്നു.
ഇദ്ദേഹം നേരത്തെ റെയിൽവേയുടെ യാത്രക്കാരുടെ സൗകര്യങ്ങൾ ചർച്ചചെയ്യുന്ന കമ്മറ്റി അംഗമായിരുന്നു. ഈ പരിചയം ദുരുപയോഗം ചെയ്താണ് റെയിൽവേ ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു. വാഹനവും നിരവധി കള്ള തിരിച്ചറിയൽ കാർഡുകളും പോലീസ് പിടിച്ചെടുത്തു.