കള്ളനോട്ടുകാരെ കുടുക്കി സാനിറ്റൈസര്‍
കൊച്ചി: സിനിമയെ വെല്ലുന്ന ട്വിസ്‌റ്റോടെയാണ് സംഭവം അരങ്ങേറുന്നത്. കൊച്ചി, കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം. സാധനം വാങ്ങാന്‍ വന്ന ചെറുപ്പക്കാര്‍ സാധനം വാങ്ങി കടക്കാരന്‍ രൂപ നല്‍കി .ലഭ്യമായ നോട്ടിനെക്കാള്‍ വ്യത്യസ്തായി ചെറുപ്പക്കാര്‍ നല്‍കിയ നോട്ടിന് കനം കൂടുതലായി ശ്രദ്ധയില്‍പ്പെട്ട കടക്കാരന്‍ നോട്ടില്‍ സാനിറൈസര്‍ അടിച്ചപ്പോള്‍ നോട്ടിലെ മഷി ഇളകി, നോട്ട് രണ്ടായി പിളര്‍ന്നു.
അസാധാരണമായി നോട്ടില്‍ വന്ന വ്യത്യാസം കടക്കാരന്‍ പോലീസില്‍ അറിയിച്ചു. വിവരമറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തുകയും നോട്ട് പരിശോധിക്കുകയും കള്ളനോട്ടാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ക്രൈംബ്രാഞ്ചില്‍ അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ പരിചിതമല്ലാത്ത യുവാക്കള്‍ ഇലഞ്ഞിയിലെ പൈങ്കുറ്റി എന്ന സ്ഥലത്ത് ആള്‍ത്തിരക്ക് കുറഞ്ഞ റോഡിലെ ഇരുനില വീട്ടില്‍ താമസിക്കുന്നതായി കണ്ടെത്തി.
ഇതോടെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തു. 12,500 രൂപ മാസവാടകയും 50,000 രൂപ സെക്യൂരിറ്റിയും നല്‍കി ഈ വീട്ടില്‍ താമസിക്കുന്ന ഇവര്‍ പുറത്തു പറഞ്ഞിരിക്കുന്നത് ഇവന്റമേനേജ്മന്റ് നടത്തുന്നു എന്നാണ്. തുടര്‍ന്ന് ഇവരുടെ വീട് പരിശോധിക്കുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിവിധ അന്വേഷണ ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്.
അതേസമയം മധ്യകേരളത്തിലെ ആറിടങ്ങളില്‍ കള്ളനോട്ടു നിര്‍മാണം നടക്കുന്നതായും കള്ളനോട്ട് അച്ചടിക്കാനായി ഓണ്‍ലൈന്‍ വഴി മഷിയും പശയും ഓണ്‍ലൈനില്‍ കൊച്ചിയിലേക്കു വരുത്തിയതായുമുള്ള വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. അതിനാല്‍ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് കള്ളനോട്ട് നിര്‍മ്മാണത്തില്‍ യുവാക്കള്‍ പിടിയിലാകുന്നത്. എന്നാല്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ യുവാക്കള്‍ക്ക് വിദേശബന്ധങ്ങളില്ലെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അതേസമയം യുവാക്കളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.