CinemaEditor's ChoiceLatest NewsLocal NewsMovieNews

നന്ദിതയുടെ ചുംബനത്തിന്റെ രുചിയറിയാൻ ആരാധകർക്ക് കൊതി.

നന്ദിതയുടെ ചുംബനത്തിന്റെ രുചിയറിയാൻ ആരാധകർക്ക് കൊതി. തെലുഗു ചിത്രം ചിന്നവടയിലൂടെ ശ്രദ്ധേയയായ നന്ദിത ശ്വേത, തെലുങ്കിനു പുറമെ തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതായപ്പോൾ മുതൽ ഹോട്ട് ഫോട്ടോകൾ ആരാധകർക്കായി പങ്കുവച്ചുകൊണ്ടിരിക്കുകയാണ് നന്ദിത. ചിത്രങ്ങള്‍ക്കു പുറമെ വിശേഷങ്ങളും നന്ദിത ചിലപ്പോഴൊക്കെ പറയാറുണ്ട്.
ആരാധകരുടെ ഭാഗത്തു നിന്ന് തനിക്ക് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് ആരാധകർ തന്നോട് ചുംബനം ആവശ്യപ്പെട്ടിരുന്ന വിവരം നന്ദിത വെളിപ്പെടുത്തുന്നത്.
നേരിട്ടല്ലാത്ത രീതിയിലായിരുന്നു ഇതെന്നും ചോദിച്ചയാൾക്ക് കൃത്യമായ മറുപടി നൽകിയെന്നും നന്ദിത ശ്വേത പറയുന്നുണ്ട്. നന്ദിതയുടെ ചുംബനത്തിന്റെ രുചി എന്തായിരിക്കും എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. അതിനെ കുറിച്ച് അറിയണമെങ്കിൽ തന്റെ ഭാവി വരനോട് ചോദിക്കണെ എന്നായിരുന്നു നന്ദിതയുടെ മറുപടി. അദ്ദേഹത്തിന് കൃത്യമായ മറുപടി നൽകാൻ കഴിയുമെന്നും നന്ദിത പറയുകയുണ്ടായി.
ശ്വേത ഷെട്ടി എന്നാണ് നന്ദിതയുടെ യഥാർഥ പേര്. നന്ദ ലവ്സ് നന്ദിത എന്ന കന്നഡ ചിത്രത്തിലൂടെയാണ് നന്ദിത സിനിമയിലെത്തുന്നത്. ഏകദിക്കി പോത്താവു ചിന്നവട എന്ന ചിത്രത്തിലൂടെ തെലുങ്കിലും, ആട്ടകത്തി എന്ന ചിത്രത്തിലൂടെ തമിഴിലും നന്ദിത അഭിനയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button