Latest News

ഉരുളക്കിഴങ്ങിനു സമാനമായ ചിത്രം പുറത്തുവിട്ട് നാസ; ചിത്രത്തിന് പിന്നിലെ രഹസ്യം ഇത്…

ന്യൂയോര്‍ക്ക്: ഉരുളക്കിഴങ്ങിന് സമാനമായ കൗതുകകരമായ ചിത്രം പുറത്തുവിട്ട് നാസ. എന്നാല്‍് മറ്റൊരു ഉപഗ്രഹത്തിന്റെ ചിത്രമാണിത്.
ചൊവ്വയെ ചുറ്റിക്കറങ്ങുന്ന വലിയ പ്രതിഭാസങ്ങളുള്ള ഫോബോസാണിത്. ഉപരിതലത്തില്‍ നിന്ന് 6,800 കിലോമീറ്റര്‍ അകലെയുള്ള മാര്‍സ് റീകണൈസന്‍സ് ഓര്‍ബിറ്റര്‍ ബഹിരാകാശ പേടകത്തിലെ ഹൈറൈസല്യൂഷന്‍ ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തത്. ചൊവ്വയിലെ രണ്ട് ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണിത്.

ശരിക്കും, ഫോബോസിന് അന്തരീക്ഷമില്ല, ഇത് ചൊവ്വയെ ഒരു ദിവസം മൂന്ന് തവണ പരിക്രമണം ചെയ്യുന്നു. ഇതൊരു ഉപഗ്രഹമാണോ അതോ ഛിന്നഗ്രഹമാണോ എന്ന് ആദ്യകാലത്ത് സംശയം ഉണ്ടായിരുന്നു. ഓരോ നൂറ്റാണ്ടിലും 1.8 മീറ്റര്‍ എന്ന തോതില്‍ ഫോബോസ് ചൊവ്വയെ സമീപിക്കുന്നുണ്ടെന്ന് നാസ പറഞ്ഞു. അതായത് 50 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഇത് ഗ്രഹത്തിലേക്ക് ഇടിച്ചു കയറി തകര്‍ന്ന് അവശിഷ്ടങ്ങളുടെ വലയമായി മാറും. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആസാഫ് ഹാളാണ് 1877 ല്‍ ഫോബോസ് കണ്ടെത്തിയത്.

ഗ്രീക്ക് പുരാണത്തില്‍, ഫോബോസും ഡീമോസും ആരസിന്റെ ഇരട്ട പുത്രന്മാരാണ്, ആ പേരാണ് ഇവിടെ ചൊവ്വയ്ക്കും ഉപയോഗിച്ചിരിക്കുന്നതെന്ന് നാസ വ്യക്തമാക്കി. ഫോബോസിലെ പകലിന്റെയും രാവിന്റെയും താപനില വ്യത്യസ്തമാണെന്നാണ് നാസ പറയുന്നത്.

ഇവിടുത്തെ കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 112 ഡിഗ്രി സെല്‍ഷ്യസുമാണ്. തീവ്രമായ ഈ താപനഷ്ടം ഫോബോസിന്റെ ഉപരിതലത്തിലെ പൊടിപടലത്തിന്റെ ഫലമായിരിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button