Latest News
കര്‍ഷകസമരം തുടരുന്നു: മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു
ദില്ലി: കര്‍ഷക സമരം ജന്തര്‍മന്തറില്‍ തുടരുന്നു. കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടത്തുന്ന ഈ സമരം. രാവിലെ പതിനൊന്ന് മണി യോടെ കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ നിന്ന് ജന്തര്‍മന്തറില്‍ എത്തും.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തീരും വരെ ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടരാനാണ് കര്‍ഷകരുടെ തീരുമാനം. സമരത്തെ തുടര്‍ന്ന്് വന്‍ സുരക്ഷ സന്നാഹമാണ് ദില്ലിയിലൊരുക്കിയിരിക്കുന്നത്.
അതേസമയം സമരം നടത്തുന്നത് കര്‍ഷകരല്ല തെമ്മാടികളാണെന്ന കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ കിസാന്‍ മോര്‍ച്ച പ്രതിഷേധം ശക്തമാക്കുകയാണ്.്
പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്ത് എത്തിയിരുന്നു. അതേസമയം പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.