Uncategorized

ഫ്‌ളാറ്റ് പീഡനക്കേസ്: മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ യുവതികള്‍ പരാതിയുമായെത്തി

കൊച്ചി: ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ രണ്ടു യുവതികള്‍ കൂടി പരാതിയുമായെത്തി. മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചെന്നാണ് യുവതികള്‍ കൊച്ചി സിറ്റി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ സമീപിക്കണമെന്നും സാമ്ബത്തിക ഇടപാടുകളെ കുറിച്ച്‌ അറിയാവുന്നവര്‍ വിവരം കൈമാറണമെന്നും പൊലീസ് പരസ്യം നല്‍കിയിരുന്നു. മാര്‍ട്ടിന്റെ സാമ്ബത്തിക വളര്‍ച്ചയില്‍ പൊലീസ് കമ്മീഷണര്‍ തന്നെ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.

സ്ത്രീകള്‍ക്കെതിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ മാര്‍ട്ടിനൊപ്പമുള്ള സംഘം നടത്തിയിരുന്നു. സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടുമെന്നും സൂചന.

കണ്ണൂര്‍ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ വച്ചാണ് യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button