Latest NewsNationalNews

സ്വത്ത് വീതം വെക്കാനാവശ്യം, മകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ പിതാവ് പിടിയില്‍

ബംഗളൂരു: സ്വത്ത് വീതം വച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥിരമായി അച്ഛനമ്മമാരെ ഉപദ്രവിച്ചിരുന്ന മകനെ അച്ഛന്‍ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ മല്ലേശ്വരം സ്വദേശിയായ ബി.വി കേശവ(50) ആണ് മൂത്തമകന്‍ കൗശല്‍ പ്രസാദിനെ കൊലപ്പെടുത്തിയതിന് പിടിയിലായത്. ഐ.ടി ജീവനക്കാരനായ കൗശല്‍ നിരന്തരം സ്വത്ത് ആവശ്യപ്പെട്ട് അച്ഛനമ്മമാരെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ കേശവയുടെ ഇളയ മകന്റെ സഹപാഠിയായ നവീന്‍ കുമാറിനെ കണ്ട കേശവ മൂത്ത മകനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി. മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു കൊലപാതകത്തിന് നവീന്‍ സമ്മതിച്ചത്. ഇതില്‍ ഒരുലക്ഷം രൂപ കേശവ ഇയാള്‍ക്ക് കൈമാറി.

ജനുവരി 10ന് മുന്‍പരിചയം ഉപയോഗിച്ച് കൗശലിനെ തന്റെ കാറില്‍ കൂട്ടിക്കൊണ്ടുപോയ നവീന്‍ കുമാര്‍ ബംഗളൂരു നഗരത്തിലെ എലേമല തടാകക്കരയില്‍ കൊണ്ടുപോയി കൗശലിന് മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്‍കി. ബോധരഹിതനായ കൗശലിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ അറുത്ത് ചാക്കുകളിലാക്കി തടാകത്തില്‍ ഉപേക്ഷിച്ചു.

സംഭവശേഷം ജനുവരി 12ന് കേശവ പൊലീസില്‍ മകനെ കാണുന്നില്ലെന്ന് കാട്ടി പരാതി നല്‍കി. ഫോണ്‍ ഇളയമകനെ ഏല്‍പ്പിച്ചശേഷമാണ് പോയതെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കൗശല്‍ പ്രസാദ് കാറില്‍ കയറി പോയതായി കണ്ടെത്തി. കാറിന്റെ ഉടമയായ നവീന്‍ കുമാറിനെ പിടികൂടിയതോടെ ക്വട്ടേഷന്‍ കഥയുടെ ചുരുളഴിഞ്ഞു.തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റുചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button