നടുറോഡിൽ ബൈക്കിൽ അ​ഞ്ചു​വ​യ​സു​കാരനെ ഡ്രൈ​വിം​ഗ് പഠിപ്പിച്ച പിതാവിന്റെ ലൈ​സ​ൻ​സ് തെറിച്ചു.
KeralaNewsNationalLocal News

നടുറോഡിൽ ബൈക്കിൽ അ​ഞ്ചു​വ​യ​സു​കാരനെ ഡ്രൈ​വിം​ഗ് പഠിപ്പിച്ച പിതാവിന്റെ ലൈ​സ​ൻ​സ് തെറിച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ / അ​ഞ്ചു​വ​യ​സു​കാരന് നടുറോഡിൽ ബൈക്കിൽ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​യ പിതാവിന്റെ ലൈ​സ​ൻ​സ് തെറിച്ചു. പെരിന്തൽമണ്ണ തേ​ല​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ മ​ജീ​ദിന്റെ ലൈ​സ​ൻ​സ് ആണ് സംഭവത്തോടെ സസ്‌പെന്റ് ചെയ്യപ്പെട്ടത്. മ​ണ്ണാ​ർ​ക്കാ​ട്ടു നി​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കു​ള്ള റോഡിൽ കാ​പ്പ് എ​ന്ന സ്ഥ​ല​ത്തു നി​ന്നു പേ​ല​ക്കാ​ട്ടേ​ക്ക് ബൈക്കിൽ പോ​വു​ക​യാ​യി​രു​ന്ന അ​ബ്ദു​ൾ മജീദ് അഞ്ചു വയസുമാത്രം പ്രായമുള്ള തന്റെ കുട്ടിക്ക് ​ബൈ​ക്കി​ന്‍റെ ഹാ​ൻ​ഡി​ൽ നി​യ​ന്ത്രി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന​താ​യി വീ​ഡി​യോ ദൃ​ശ്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോടെയാണ് സംഭവം പ്രശ്നമാകുന്നത്. പെ​രി​ന്ത​ൽ​മ​ണ്ണ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യ് വ​ർ​ഗീ​സി​നു ഒ​രാ​ൾ ഈ വീഡിയോ നൽകിയതോടെ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വീ​ഡി​യോ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​കയായിരുന്നു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് തേ​ല​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ മ​ജീ​ദ് ആ​ണെ​ന്നു​ ഇതോടെയാണ് വ്യക്തമാകുന്നത്. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കിയ മോ​ട്ടോ​ർവാഹന വകുപ്പ് അ​ബ്ദു​ൾ​മ​ജീ​ദിന്റെ കു​റ്റ​സ​മ്മ​തത്തെ തുടർന്ന് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഒ​രു​വ​ർ​ഷ​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെയ്യുകയായിരുന്നു.

Related Articles

Post Your Comments

Back to top button