Editor's ChoiceKerala NewsLatest NewsLocal NewsNews
അക്രമിക്കപ്പെട്ട കാറിൽ പതിനഞ്ചരലക്ഷം രൂപ കണ്ടെത്തി.

കാസർഗോഡ് /ചെറുവത്തൂർ: ദേശീയപാതയിൽ ചെറുവത്തൂരിൽ വച്ച് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട കാറിൽ നിന്ന് പതിനഞ്ചര ലക്ഷം രൂപ കണ്ടെത്തി. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കാഞ്ഞങ്ങാട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ
ചെറുവത്തൂർ മട്ടലായി കുന്നിൽ വച്ച് ഇന്നലെ രാത്രിയാണ് അജ്ഞാത ർ അക്രമിച്ചത്. ആയുധം കൊണ്ടുള്ള അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ഓടിരക്ഷപ്പെടുകയായിരുന്നു. അക്രമികളെ പിടികൂടാനായില്ല.
ആക്രമിക്കപ്പെട്ട കാർ സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിലെ രഹസ്യഅറയിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെ ത്തിയത്. കാറിൻ്റെ ഒരു വശത്തെ ചില്ല് തകർന്ന നിലയിലാണ്, രക്തക്കറകളുമുണ്ട്. പിടികൂടിയ പണം പോലീസ് കൂടുതൽ പരിശോ ധനയ്ക്കായി അയച്ചു.