Editor's ChoiceKerala NewsLatest NewsLaw,Local NewsNewsPolitics
രണ്ടില ജോസിനും, ജോസഫിനും ഇല്ല.

തിരുവനന്തപുരം / തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം കേരള കോൺഗ്രസിന്റെ ജോസ് വിഭാഗത്തിനും, ജോസഫിനുമില്ല. കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾഫാനും ആണ് ചിഹ്നമായി അനുവദിച്ചിട്ടുള്ളത്. പി.ജെ. ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും രണ്ടില ചിഹ്നം ആവശ്യപ്പെട്ടതിനെ തുടർന്നാണ്ചിഹ്നം മരവിപ്പിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌ക്കരനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.