CrimeEditor's ChoiceGulfKerala NewsLatest NewsLocal NewsNationalNews

മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, കെ.ടി. ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്‌തേക്കും.

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി-ആപ്റ്റിന്റെ വാഹനത്തിൽ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. കസ്റ്റംസ് കേസെടുത്തതിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഒരുങ്ങുന്നത്. കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യൽ ഇന്നുതന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

സി-ആപ്റ്റിന്റെ വാഹനത്തിൽ 32 പാക്കറ്റുകളാണ് കൊണ്ടുപോയത്. വാഹനത്തിന്റെ ജിപിഎസ് സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നില്ല എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. നേരത്തെ ഇതേ സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എൻ.ഐ.എയും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button