തന്നെ കൊല്ലാന്‍ ശ്രമിക്കും, ജലീല്‍ പരാജയപ്പെട്ടാല്‍ മാഷ അള്ളാ സ്റ്റിക്ക‍ര്‍ ഒട്ടിച്ച ഇന്നോവ വരുമെന്ന് ഫിറോസ് കുന്നംപറമ്പില്‍
NewsKeralaPolitics

തന്നെ കൊല്ലാന്‍ ശ്രമിക്കും, ജലീല്‍ പരാജയപ്പെട്ടാല്‍ മാഷ അള്ളാ സ്റ്റിക്ക‍ര്‍ ഒട്ടിച്ച ഇന്നോവ വരുമെന്ന് ഫിറോസ് കുന്നംപറമ്പില്‍

തിരുവനന്തപുരം: തവനൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താന്‍ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും വ്യക്തമാക്കി ഫിറോസ് കുന്നംപറമ്പില്‍.

തവനൂരില്‍ തോല്‍വിയാണെങ്കില്‍ ഫിറോസ്കുന്നംപറമ്പില്ലിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കും, അതില്‍ യാതൊരു വിധ സംശയവും വേണ്ട. മാഷാ അള്ളാ എന്നൊക്കെ ഒട്ടിച്ച ഇന്നോവ ഒക്കെ ഓടിച്ചുനടക്കുന്ന കാലമാണല്ലോ. എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് ഫിറോസ് കുന്നംപറമ്ബില്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. തീര്‍ച്ചയായും വധഭീഷണിയുണ്ടെന്നും അതൊന്നും ആരും പറഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ എന്നും ഫിറോസ് പ്രതികരിച്ചു.

കെ.ടി ജലീല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വൃക്കരോഗികള്‍ക്കുള്ള സഹായം ഇല്ലാതാക്കി. കിഡ്നി വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോള്‍ ഭാരവാഹികളാണ് ഇക്കാര്യം പറഞ്ഞതെന്നും ഫിറോസ് പറയുന്നു. ജലീല്‍ എം.എല്‍.എയും മന്ത്രിയും ആയതുകൊണ്ട് ഗുണമുണ്ടായത് അയാള്‍ക്ക് മാത്രമാണ്. താന്‍ ജയിച്ചാല്‍ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വര്‍ണം കടത്താന്‍ പോകില്ലെന്നും ഫിറോസ് പറയുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനം ജയിച്ചാലും ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. വധഭീഷണിയുണ്ട്. എന്നെ ഇല്ലാതാക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാലും ഞാന്‍ തളരില്ല. എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. പല ആരോപണങ്ങളും എനിക്കെതിരെ കൊണ്ടുവരാന്‍ ശ്രമിച്ചു. ഞാന്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് വന്നതാണ്. ജലീല്‍ എം.എല്‍.എ ആയിരുന്നു, മന്ത്രിയായിരുന്നു. മന്ത്രിയായതുകൊണ്ട് അയാള്‍ക്ക് മാത്രമാണ് ഗുണം ലഭിച്ചിട്ടുള്ളത്. ജലീല്‍ മാത്രമാണ് എം.എല്‍.എയും മന്ത്രിയുമായത്, ജനങ്ങളല്ല. ഞാന്‍ എം.എല്‍.എ ആയാല്‍ ജനങ്ങളുടെ പ്രതിനിധിയാണ്. പ്രധാനമായും വയ്യാത്ത ആളുകളെ സഹായിക്കും. അത്തരം പദ്ധതികള്‍ മണ്ഡലത്തില്‍ കൊണ്ടുവരും. യുഡിഎഫ് പ്രകടന പത്രികയില്‍ അത്തരം പദ്ധതികളുണ്ടെന്നും ഫിറോസ് കുന്നംപറമ്ബില്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button