Local News
പാലക്കാട് പട്ടാമ്പി കോളേജിലെ വനിതാ ഹോസ്റ്റൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററായി വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും.

പട്ടാമ്പി കോളേജിലെ വനിതാ ഹോസ്റ്റൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററായി ജൂലൈ 23 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു. വ്യാഴാഴ്ച മെഡിക്കൽ ടീം എത്തുന്നതോടെയാവും പ്രവർത്തനമാരംഭിക്കുക. പട്ടാമ്പി ഗവ. കോളേജിലെ സയൻസ് ബ്ലോക്ക് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുകയാണ്. മറ്റു പഞ്ചായത്തുകളിലും നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. മത്സ്യമാർക്കറ്റിലെ രോഗബാധയുമായി ബന്ധപ്പെട്ട് ആന്റിജൻ ടെസ്റ്റുകൾ ചെയ്യുന്നത് തുടരും. വ്യാഴാഴ്ച മുതുതല പഞ്ചായത്തിലെ പറക്കാട്ടുള്ള വി.പി പാലസിലാണ് ടെസ്റ്റ് നടത്തുക. മുതുതല പഞ്ചായത്തിലുള്ളവർക്ക് പുറമേ പരുതൂർ, കൊപ്പം,തിരുവേഗപ്പുറ പഞ്ചായത്തുകളിൽ ഉള്ളവർക്കും പട്ടാമ്പി മുൻസിപ്പാലിറ്റിയിൽ ഉള്ളവർക്കും പങ്കെടുക്കാമെന്ന് എം.എൽ.എ അറിയിച്ചു.