മത്സ്യത്തൊഴിലാളി തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മരിച്ചു.
KeralaObituary

മത്സ്യത്തൊഴിലാളി തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മരിച്ചു.

കടലിൽ മൽസ്യ ബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മരിച്ചു. ഇടവ മാന്തറ കുഴക്കാട് വീട്ടിൽ ഷംസുദീന്‍റെ മകൻ അൻവാർ [48] ആണ് മരണപ്പെട്ടത്. ഇടവ വെറ്റകടയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപെട്ടാണ് അപകടം ഉണ്ടായത്. തിരയിൽപ്പെട്ട വള്ളത്തിന്‍റെ നിയന്ത്രണം വിടുകയും വള്ളം മറിയുകയുമായിരുന്നു. വള്ളത്തിൽ അൻവാറിനോടൊപ്പം കൂടെയുണ്ടായിരുന്ന അലോഷ്യസ്, ജബ്ബാർ, അർഷാദ് എന്നിവർക്ക് പരിക്കുകളോടെ രക്ഷപെട്ടു. നിയന്ത്രണം വിട്ട വള്ളത്തിൽ നിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ എല്ലാം കടലിൽ പോയി. വള്ളത്തിന്‍റെ എൻജിൻ പൂർണമായി തകർന്നു. വള്ളവും വലയും ഭാഗികമായി തകർന്നു. അപകടത്തില്‍ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം വള്ളത്തിനും, മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടത് മൂലവും ഉണ്ടായിട്ടുണ്ട്. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Related Articles

Post Your Comments

Back to top button