CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി.

കൊച്ചി / മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ അഞ്ച് പേരില്‍ നിന്നായി 4.269 കിലോ വരുന്ന സ്വര്‍ണ മിശ്രിതമാണ് നെടുമ്പാശേരിയിൽ പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയില്‍ നിന്ന് 1061 ഗ്രാമും,ദുബായില്‍ നിന്നെത്തിയ തഞ്ചാവൂര്‍ സ്വദേശിയില്‍ നിന്ന് 765 ഗ്രാമും, ഷാര്‍ജയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിയില്‍ നിന്ന് 870 ഗ്രാമും, ദുബായില്‍ നിന്ന് തന്നെ എത്തിയ പട്ടാമ്പി സ്വദേശിയില്‍ നിന്ന് 774 ഗ്രാമും ഷാര്‍ജയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയില്‍ നിന്ന് 870 ഗ്രാമുമാണ് പിടികൂടിയത്. അഞ്ച് പേരും സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കട കൊണ്ട് വന്നത്.