Kerala NewsLatest NewsPoliticsUncategorized

പ്രധാനമന്ത്രിയുടെ പരാമര്‍ശം കാര്യമറിയാതെ; മറുപടി പറയാന്‍ താന്‍ വളര്‍ന്നിട്ടില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം : കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാര്യമറിയാതെയാണ് പ്രധാനമന്ത്രി തന്നെ വിമര്‍ശിച്ചതെന്നും, ആരോ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും കരുതുന്നു. ശബരിമല വിശ്വാസികളെ ആക്രമിച്ചെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്.

പ്രധാനമന്ത്രിയെപ്പോലുള്ള ഒരാളോട് മറുപടി പറയാന്‍ തക്ക വളര്‍ച്ചയൊന്നും ഞാന്‍ നേടിയിട്ടില്ല. എന്നാലും എന്നെപ്പോലെ വളരെ എളിയവനായിട്ടുള്ള ഒരാളെക്കക്കുറിച്ച്‌ കാര്യമറിയാതെ അങ്ങനെ പറയരുതായിരുന്നു എന്നാണ് വിനയത്തോടെ പ്രധാനമന്ത്രിയോടും അദ്ദേഹത്തെ ശ്രവിച്ചവരോടും പറയാനുള്ളത്. വസ്തുതകളെ മനസിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചില്ല. അല്ലെങ്കില്‍ കേരളത്തിലെ ബിജെപി നേതൃത്വം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി കേരളത്തിലെ ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമല വിഷയം വീണ്ടും ഉന്നയിച്ചും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസികള്‍ക്ക് എതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ക്ഷേത്രങ്ങളെ സംരക്ഷിക്കാന്‍ ചുമതലയുള്ള തിരുവനന്തപുരത്തു നിന്നുള്ള ഒരു മന്ത്രിയാണ്. വിശ്വാസികളെ അടിച്ചമര്‍ത്തിയത് ഇവരുടെ കൂടി അറിവോടെയാണ് എന്നും ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button