Kerala NewsLatest NewsLaw,Local News
സംസ്ഥാനത്ത് കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയുമായാണ് മഴ ശക്തമാകാന്‍ സാധ്യത.
അതിനാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ തീരപ്രദേശങ്ങളില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. പക്ഷേ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതില്‍ വിലക്കില്ല.