മുംബൈ: വനിതാ ഐപിഎല്‍ ആരംഭിക്കണമെന്ന് സ്മൃതി മന്ദന. പുരുഷ ക്രിക്കറ്റില്‍ ഐപിഎല്‍ വിജയകരമായ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. അതേസമയം വനിതാ ക്രിക്കറ്റിലോ? ഒരുപാട് മത്സരങ്ങളോ ടി-20 പരമ്പരകളോ വനിതാ വിഭാഗത്തിനില്ല. പിന്നെങ്കനെ വനിതാ ക്രിക്കറ്റിന്റെ ആഴം നമുക്ക് എങ്ങനെ മനസ്സിലാവും.
അതിനാല്‍ വനിതാ ഐപിഎല്‍ ആരംഭിക്കണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദന ആവശ്യപ്പെട്ടു. ‘പുരുഷ ഐപിഎല്‍ ആരംഭിച്ചപ്പോള്‍, പുരുഷ ടീമിന്റെ അതേ എണ്ണം ജില്ലാ ടീമുകള്‍ ഉണ്ടായിരുന്നു.
ഐപിഎല്‍ കളിച്ച താരങ്ങളുടെ മികവ് വര്‍ധിച്ചു. 10, 11 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ഐപിഎല്‍ അല്ല ഇപ്പോള്‍. അത് തന്നെയാണ് വനിതാ ക്രിക്കറ്റിലും എന്നാണ് ഞാന്‍ കരുതുന്നത്. 5-6 ടീമുകള്‍ക്കുള്ള താരങ്ങള്‍ സംസ്ഥാനത്തുണ്ട്.
സാവധാനത്തില്‍ 8 ടീമുള്ള ഒരു ടൂര്‍ണമെന്റായി നമുക്ക് അത് മാറ്റാം എന്നാണ് സ്മൃതി മന്ദന പറഞ്ഞത്. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലിലാണ് താരം തന്റെ ആവശ്യം ഉന്നയിച്ചത്.