മയക്ക് മരുന്നുമായി 4 പേർ താമരശേരിയിൽ പിടിയിലായി.
KeralaNewsNationalLocal News

മയക്ക് മരുന്നുമായി 4 പേർ താമരശേരിയിൽ പിടിയിലായി.

കോഴിക്കോട് ജില്ലയിലെ താമരശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച നാല് പേർ പിടിയിലായി. 240 മില്ലി ഗ്രാം വരുന്ന 17 എൽഎസ്ഡി സ്റ്റാമ്പ് , 790 മില്ലി ഗ്രാം എംഡിഎംഎ മയക്കുമരുന്നും, ഇത് കടത്തിയ കാറും പൊലീസ് പിടിച്ചെടുത്തു. ബാലുശേരി കരുമല താന്നിക്കൽ ശരത്ത് (24) ബാലുശ്ശേരി കിനാലൂർ ഏഴുക്കണ്ടി താഴെമഠത്തിൽ ജുബിൻഷൻ (22), താമരശേരി തച്ചംപൊയിൽ കുന്നുംപ്പുറം സക്കറിയ (27), ഉണ്ണികുളം ഉമ്മിണിക്കുന്ന് ചെറുവത്ത് പൊയിൽ മുഹമ്മദ് ദിൽഷാദ് (23) എന്നിവരെയാണ് . വെള്ളിയാഴ്ച രാത്രി 11.25 ഓടെ പൊലീസ് പിടികൂടിയത്. താമരശേരി മാനിപുരം റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത്.

Related Articles

Post Your Comments

Back to top button