കോഴിക്കോട്: ഓണ്‍ലൈന്‍ ഗെയിം കളിക്കാനായി രക്ഷിതാക്കള്‍ അറിയാതെ മക്കള്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് ഒരു ലക്ഷത്തോളം രൂപ.
നിരോധിച്ച ‘പബ്ജി ഗെയിം കളിക്കാനാണ് അമ്മ അറിയാതെ മക്കള്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചത്. പണം അക്കൗണ്ടില്‍ നിന്നും നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഒന്‍പതിലും പത്തിലും പഠിക്കുന്ന 2 മക്കളും ബന്ധുവായ കുട്ടിയും ചേര്‍ന്ന് ഗെയിം കളിക്കാനാണ് പണം നഷ്ടപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.
മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും വാങ്ങി കൊടുത്തിരുന്നു. തുടര്‍ന്ന് അമ്മയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് പാസ്വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികള്‍ അക്കൗണ്ടില്‍നിന്നു പണം എടുക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.