Kerala NewsLatest NewsNewsPolitics

ഒടുവില്‍ രാഹുല്‍ ഈശ്വറും പൊങ്ങി, പിണറായി ജയിക്കണമെന്ന്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നു -രാഹുല്‍ ഈശ്വര്‍​

​കൊച്ചി: ”ഈ ഇലക്​ഷനില്‍ പിണറായി വിജയന്‍ ജയിക്കണമെന്നും അങ്ങനെ കോണ്‍ഗ്രസ്​ തകരണമെന്നും ആഗ്രഹിക്കുന്നവരാണ്​ തീവ്ര ഹിന്ദു വലതുപക്ഷത്ത്​ നില്‍ക്കുന്ന ആളുകള്‍. കോണ്‍ഗ്രസ്​ മുക്​തമായ കേരളവും ഭാരതവും ഉണ്ടായാല്‍ മാത്രമേ തങ്ങള്‍ക്ക്​ സ്​പേസ്​ ഉള്ളൂവെന്ന്​ ഇവര്‍ കരുതുന്നു.

പിണറായി വിജയന്‍ ജയിക്കണമെന്നും എല്‍.ഡി.എഫിന്​ ഭരണത്തുടര്‍ച്ച ലഭിക്കണ​മെന്നുമാണ്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന്​ സംഘ്​ പരിവാര്‍ സഹയാത്രികന്‍ രാഹുല്‍ ഈശ്വര്‍.

അതിന്​ ശേഷം ആദ്യം നായര്‍ -നസ്രാണി കോമ്ബിനേഷനും പിന്നീട്​ നായര്‍ -നസ്രാണി- ഈഴവ കോമ്ബിനേഷനും ഇവിടെ വരണമെന്നുമാണ്​ ആഗ്രഹം. ആര്‍.എസ്​.എസ്​ സൈദ്ധാന്തികന്‍ ബാലശങ്കര്‍ അടക്കമുള്ളവര്‍ പറയുന്നതാണ്​ ഇക്കാര്യം. പിണറായിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ പോലും പിണറായി ജയിക്കണമെന്നും കോണ്‍ഗ്രസിന്‍റെ സ്​പേസ്​ ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. ​ അതാണ്​ കേരളത്തിലെ രാഷ്​ട്രീയ സത്യം. ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്​.

തിരിച്ച്‌​ ഇടതുപക്ഷത്തിരിക്കുന്നവര്‍ക്കും ഇതുതന്നെയാണ്​ ആഗ്രഹം. നാലഞ്ച്​ സീറ്റ്​ അപ്പുറത്തേക്ക്​ (ബി.ജെ.പിയിലേക്ക്​) പോയാലും കുഴപ്പമില്ല. കോണ്‍ഗ്രസിന്‍റെ സ്​പേസും വോട്ടുകളും, വിശിഷ്യാ നായര്‍ വോട്ടുകളും നസ്രാണി വോട്ടുകളും അങ്ങോട്ട്​ പോയാല്‍ തങ്ങള്‍ക്ക്​ വീണ്ടും ഭരണത്തുടര്‍ച്ച കിട്ടുമെന്ന്​ കരുതുന്നവരാണ്​ അവര്‍ -രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button