ആളുകളെ കമ്പളിപ്പിച്ച് പണം തട്ടിയ പ്രതി പോലീസ് പിടിയില്‍
ആലപ്പുഴ: വ്യവസായം തുടങ്ങാമെന്ന് പറഞ്ഞ് കമ്പളിപ്പിച്ച് ഉടമയറിയാതെ ഭൂമി വിറ്റ് പണം തട്ടിപ്പ് നടത്തുന്ന പ്രതി 14 വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. കണ്ണൂര്‍ മാടായി പഞ്ചായത്ത് പുതിയങ്ങാടി സീവ്യൂവില്‍ പി.സി.ഷക്കീല്‍ (40) എന്നയാളെയാണ് എറണാകുളം തോപ്പുംപടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ബാങ്ക് വായ്പ കുടിശ്ശികയായി വരുന്ന വസ്തുക്കളുടെ ഉടയമയെ സമീപിച്ച് പങ്കാളിത്ത വ്യവസ്ഥയില്‍ വ്യവസായം തുടങ്ങാം എന്നും വസ്തു വാങ്ങാം എന്നും പറഞ്ഞ് കമ്പളിപ്പിച്ച് ഭൂമി കൈകലാക്കി വില്‍ക്കുന്നതായിരുന്നു ഇയാളുടെ പതിവ്.
ആലപ്പുഴ ഡി.സി.ആര്.ബി. ഡിവൈ.എസ്.പി. ശ്രീ.എസ്.വിദ്യാധരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റ് ചെയ്യുമ്പോള്‍ നിരവധി ആളുകളുടെ ഒപ്പിട്ട ബ്ലാങ്ക് പേപ്പറുകളും പലരുടേയും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇയാളില്‍ നിന്നും പോലീസിന് കിട്ടിയിട്ടുണ്ട്.
ഇയാളില്‍ നിന്നും രജഡിസ്റ്റര് ചെയ്യാത്ത കാറും പിടിച്ചെടുത്തിടുണ്ട്. ഷക്കീല്‍ അറസ്റ്റിലായന്ന വിവരം അറിഞ്ഞ് ഇയാളുടെ ചതിയില്‍ വീണുപോയ നിരവധി പേര് പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.