Kerala NewsLatest NewsNews

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മറയാക്കി ആലുവയില്‍ കരിയര്‍ ഗുരു എന്ന സ്ഥാപനത്തില്‍ മനുഷ്യക്കടത്ത് എന്ന് പരാതി, നവകേരള എക്‌സ്‌ക്ലൂസീവ്‌

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മറയാക്കി ആലുവയില്‍ കരിയര്‍ ഗുരു എന്ന സ്ഥാപനത്തില്‍ മനുഷ്യക്കടത്ത് എന്ന് പരാതി. വിദേശത്തേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ ഇവിടെ വരുന്ന ആളുകളില്‍ നിന്നും, ഇവരെ കൊണ്ട് വരുന്ന ഏജന്‍സിക്കാരില്‍ നിന്നും വൻ തുക ആണ് ഇവര്‍ വാങ്ങുന്നത്. ആലുവക്ക് അടുത്തുള്ള ദേശത്തെ ചില പ്രമുഖ വ്യകതികളും തിരുവനന്തപുരം ആസ്ഥാനമാക്കി മനുഷ്യക്കടത്ത് നടത്തി പിടിയിലായ ആളുമാണ് ഇതിന് പിന്നില്‍ എന്നാണ് പൊതുവെ പരാതി ഉയരുന്നത് .

ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .ഇവരുടെ കെണിയില്‍പ്പെട്ട ലക്ഷങ്ങള്‍ കൈയ്യില്‍ നിന്ന് പോയെങ്കിലും പലരും സത്യാവസ്ഥ പുറത്ത് പറയുവാൻ മടി കാണിക്കുന്ന സ്ഥിതി ആണ് നിലവിൽ ഉള്ളത്. നിലവിൽ ചില വ്യക്തികൾ കേസ് നൽകിയിട്ടും സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും ചെങ്ങമനാട് പോലീസ് സ്‌റ്റേഷനില്‍ അതൊരു പരാതിയായി സ്വീകരിക്കാന്‍ പോലും തയ്യാറായിട്ടില്ല എന്നും പരാതിക്കാർ പറയുന്നു.

അയര്‍ലാന്‍ഡിലെയും യുകെയിലെയും ഈ സ്ഥാപനത്തിനുള്ള ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഈ സ്ഥാപനം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇവിടെ നിന്നുള്ള എഗ്രിമെന്റില്‍ പറയുന്ന ഒന്നും തന്നെ ആകില്ല അവിടെ ചെല്ലുമ്പോള്‍ പലപ്പോഴും ഉണ്ടാകുക. പലരും ഭാഷയോ സ്ഥലമോ അറിയാതെ പെരുവഴിയിൽ പെടുന്ന അവസ്ഥ ആണ് അവിടെ ചെല്ലുമ്പോൾ . യഥാർത്ഥത്തിൽ മറ്റൊരു തരത്തിലുള്ള മനുഷ്യക്കടത്ത് തന്നെയാണ് ഇവിടെ നടക്കുന്നത് എന്നത് ആണ് വാസ്തവം .

വ്യക്തമായ ലൈസൻസ് പോലുമില്ലാത്ത ഈ സ്ഥാപനത്തിൽ വിദേശ നാണ്യമായാണ് ഇവിടെ പല സാമ്പത്തിക ഇടപാടുകളും നടത്തുന്നത്. ഇത്തരത്തില്‍ വിപണിയില്‍ മാറ്റുന്ന പണം സർക്കാരിന് യാതൊരുവിധ കണക്കുകളും നൽകാതെയാണ് അവര്‍ ചിലവഴിക്കുന്നത്. ഇവര്‍ക്ക് ചെങ്ങമനാട് പഞ്ചായത്ത് അധികൃതർ നൽകിയിരിക്കുന്നത് എഡ്യൂക്കേഷൻ ട്രാവൽ കൺസൾട്ടൻസി എന്ന പേരിൽ ഉള്ള ഒരു ലൈസൻസ് ആണ് . ഇവരുടെ മൊത്തം ഇടപാടുകളും നിയമവിരുദ്ധമായാണ് നടപ്പിലാക്കുന്നത്.

വിദേശത്തേക്ക് കൊണ്ട്‌പോകുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എന്ന മറവിൽ ആണ് ഈ സ്ഥാപനം നടത്തുന്നത്. റിക്രൂട്ടിങ് നടത്തുന്നു എന്നതിന് യാതൊരു തെളിവുകളും സൃഷ്ട്ടിക്കാതെ ആണ് സ്ഥാപനം പ്രവര്‍ത്തനങ്ങള്‍ അത്രയും നടത്തി വരുന്നത് .ഈ സ്ഥാപനത്തിന് വേണ്ടി ചെങ്ങമനാട് പോലീസിന്റെ നിശബ്തതക്ക് കാരണം എന്തെന്ന് ഈ അവസരത്തിൽ ഞങ്ങൾക്ക് ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു … വരും ദിനങ്ങളിൽ നവകേരള ന്യൂസ് കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും പുറം ലോകത്ത് എത്തിക്കും…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button