വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗജന്യ കിറ്റിലെ സാധനങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് പരാതി
കോഴിക്കോട് കേരള സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റിലെ സാധനങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് പരാതി ഉയരുന്നു.
വടകര എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ കിറ്റിലെ പായ്ക്കറ്റിനുള്ളില്‍ ചെറുപ്രാണികളും പുഴുക്കളും ഉണ്ടെന്നാണ് പരാതി ഉയരുന്നത്.
614 കിറ്റുകള്‍ സപ്ലൈകോ സ്‌കൂളില്‍ എത്തിച്ചത് ഒരാഴ്ചയ്ക്കുള്ളിലാണെന്നും കിറ്റുകള്‍ ക്രമമനുസിരച്ച് വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ സ്‌കൂളിന് ഒരു വിതത്തിലുള്ള പങ്കുമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കിറ്റില്‍ പുഴുക്കള്‍ക് പുറമെ കാലാവതി കഴിഞ്ഞ ഗോതമ്പു പൊടിയും മറ്റുമാണ് ലഭിച്ചതെന്ന പരാതിയും ഉയരുന്നുണ്ട്.
ഉപയോഗശൂന്യമായ സാധനങ്ങളാണ് കിറ്റില്‍ വിതരണം ചെയ്യുന്നതെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ മോശമായ കിറ്റുകള്‍ തിരിച്ചെടുക്കാന്‍ സപ്ലൈകോ തയ്യാറാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്.