Editor's ChoiceKerala NewsLatest NewsLocal NewsNationalNews
ഇന്ധനവില വീണ്ടും കൂട്ടി, രണ്ടു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്.

തിരുവനന്തപുരം / ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏറ്റവും ഉയർ ന്ന നിരക്കിലേക്ക് രാജ്യത്തെ ഇന്ധനവില എത്തി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം ഉൾപ്പടെ സംസ്ഥാനത്തെ പല ജില്ലകളിലും പെട്രോള്‍ വില 85 രൂപയി ലെത്തിയിരിക്കുന്നു. കൊച്ചിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപ 66 പൈസയും,ഡീസലിന് 77 രൂപ 74 പൈസയുമാണ്. രാജ്യാന്തര ക്രൂഡ് വില കൂടുന്നത് തുടരുകയാണ്. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് ഇന്നലെ 1.88 ശതമാനം വർദ്ധിച്ച് 48.18 ഡോളറിലെത്തി. നവംബർ ആദ്യവാരം ഇത് 37 ഡോളറായിരുന്നു എന്നതാണ് ശ്രദ്ധേയം.