DeathKerala NewsLatest NewsLaw,News
ഹിന്ദു യുവതിയെ ക്രിസ്ത്യന്‍ പള്ളിയില്‍ സംസ്‌കരിച്ചു.
ആലപ്പുഴ: ശവ സംസ്‌കാരം നടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ ഹിന്ദു യുവതിയെ ക്രിസ്ത്യന്‍ പള്ളിയില്‍ സംസ്‌കരിച്ചു. രാമങ്കരി വാഴയില്‍ വീട്ടില്‍ ഓമനയുടെ (63) സംസ്‌കാരമാണ് പള്ളിയില്‍ നടത്തിയത്.
ഓമനയുടെ വീട് ഇരിക്കുന്നത് രണ്ടര സെന്റ് സ്ഥലത്താണ്. ഓമന മരിച്ചതോടെ എവിടം സംസ്‌കാരം നടത്തുമെന്ന ആശങ്കയിലിരുന്നപ്പോഴാണ് വികാരി ഫാ. വര്‍ഗീസ് മതിലകത്തുകുഴി ഇടപെട്ട് രാമങ്കരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ സംസ്‌കാരത്തിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
ഹൈന്ദവ ആചാരപ്രകാരമാണ് പള്ളി സെമിത്തേരിയില്‍ ഓമനയുടെ ശവസംസ്‌കാരം നടത്തിയത്. പരേതനായ പുരുഷോത്തമന്‍ ആചാരിയാണ് ഓമനയുടെ ഭര്‍ത്താവ്.