Latest NewsNationalNews

രാഷ്ട്രപിതാവിന് ആദരവര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനത്തില്‍ ആദരവര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൃദ്ധമായ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ ഗാന്ധിജിയുടെ ആശയങ്ങളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററില്‍ ഗാന്ധിജിയെ അനുസ്മരിച്ച്‌ എഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി ഈക്കാര്യം പറയുന്നത്.

ബാപ്പു എന്ന് അഭിസംബോധ ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ഗാന്ധിജിയുടെ അനുസ്മരണ കുറിപ്പ് എഴുതിയിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ ബാപ്പുവിനെ രാജ്യം സ്‌നേഹത്തോടെ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്നും ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധവും, രാജ്യം പടുത്തുയര്‍ത്താന്‍ ബാപ്പുവിന്റെ ആശയങ്ങളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ഗാന്ധിജയന്തി ദിനത്തില്‍ ബാപ്പുവിനെ രാജ്യം സ്‌നേഹത്തോടെ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്നും ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധവും, രാജ്യം പടുത്തുയര്‍ത്താന്‍ ബാപ്പുവിന്റെ ആശയങ്ങളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഗാന്ധിജിയുടെ ആശങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയതിനെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്‌ പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് പ്രണാമം അര്‍പ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button