ആരാണ് ആ പെൺകുട്ടി? വൈയറലായി ഗിന്നസ് പക്രു പങ്കുവെച്ച ചിത്രം

മലയാളികളുടെ ഇഷ്ടപ്പെട്ട താരമാണ് ഗിന്നസ് പക്രു. അജയ് കുമാർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് എങ്കിലും ഗിന്നസ് പക്രു എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഒരു മുഴുനീള ചിത്രത്തിൽ അഭിനയിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പ്രത്യേകതയാണ് താരത്തെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിസിൽ എത്തിച്ചത്. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിന്നസ് പക്രു ആയിരുന്നു.
ഇപ്പോഴിതാ വളരെ രസകരമായ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് താരം. പെട്ടെന്നൊരു നോട്ടത്തിൽ ഒരു പക്ഷേ ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടി ആരാണെന്ന് ആർക്കും മനസ്സിലാകണമെന്നില്ല. പക്ഷേ ക്യാപ്ഷൻ വായിച്ചാൽ പെട്ടെന്ന് പിടി കിട്ടിയേക്കും. കുഞ്ഞിക്കൂനനിലെ ആ സുഹാസിനി ഇന്ന് കൂൾ എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ.
കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിൽ പക്രു അവതരിപ്പിച്ച കഥാപാത്രമായിരുന്നു സുഹാസിനി. കുഞ്ഞിക്കൂനൻ പെണ്ണ് കാണാൻ എത്തുമ്പോൾ ഈ കൂനനെ എനിക്ക് വേണ്ട എന്ന് പറഞ്ഞ ബഹളം വെക്കുന്ന സുഹാസിനി പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടാവും.
ആ കഥാപാത്രത്തിന്റെ ചിത്രം ഫെയ്‌സ് ആപ്പിലിട്ട് രൂപമാറ്റം വരുത്തിയ വേർഷനാണ് പക്രു സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി രസകരമായ കമന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ിലീപ് ഇരട്ട വേഷത്തിലെത്തിയ ചിത്രം ആണ് കുഞ്ഞിക്കൂനൻ. ഒരു സംവിധായകൻ കൂടിയാണ് ഗിന്നസ് പക്രു. കുട്ടീം കോലും എന്ന ചിത്രമാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്തത്.