Latest NewsNationalUncategorized
മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നതു സുഹൃത്ത് വിലക്കി ; തുടർന്നുണ്ടായ മനോവിഷമത്തിൽ പെൺകുട്ടി തൂങ്ങി മരിച്ചു ; 3 പേർ അറസ്റ്റിൽ

മംഗളൂരു: മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നത് വിലക്കി സുഹൃത്ത് .എന്നാൽ വിലക്കിയതിലുള്ള മനോവിഷമത്തെ തുടർന്നു പെൺകുട്ടി തൂങ്ങി മരിച്ചു. തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകൾ പ്രേക്ഷ (17) ആണു വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
സംഭവത്തിൽ സുഹൃത്ത് അടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേക്ഷയുടെ സുഹൃത്ത് മുണ്ടോളി സ്വദേശി യതിൻ രാജ്, തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ സുഹൻ, സുരഭ് എന്നിവരെയാണ് ഉള്ളാൾ പോലീസ് അറസ്റ്റുചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് 3 പേരെയും അറസ്റ്റു ചെയ്തിരിക്കുന്നത്.