BusinessEditor's ChoiceKerala NewsLatest NewsLocal NewsNationalNews
സ്വർണവില പവന് 80 രൂപ കുറഞ്ഞ് 36,360 രൂപയായി.

കൊച്ചി / സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 36,360 രൂപയായി. ഗ്രാമിന് 4545 രൂപയാണ് ഇന്നത്തെ വില. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുത്തനെ ഉള്ള ഇടിവാണ് സ്വർണവിലക്ക് ഉണ്ടായത്. 480 രൂപ ചൊവ്വാഴ്‌ചയും 720 രൂപ ബുധനാഴ്‌ചയും വിലകുറയുകയുണ്ടായി. ഓഗസ്‌റ്റ് മാസത്തിൽ സ്വർണത്തിനു 42,000 രൂപവരെ പവന് വിലവന്നിരുന്നതാണ്. നാല് മാസത്തിനിടെ 5640 രൂപയാണ് വിലയിൽ കുറവ് വന്നിരിക്കുന്നത്. ഗ്രാമിന് 705 രൂപയുടെയും കുറവുണ്ടായി.