കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട, 22 ലക്ഷം രൂപ വില വരുന്ന 441.20 ഗ്രാം സ്വർണം പിടിച്ചു.

കോഴിക്കോട്/ കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 441.20 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇതിനു 22 ലക്ഷം രൂപ വില വരും. ദുബായിൽ നിന്നും ഫ്ലെ ദുബായ് വിമാനത്തി ൽ എത്തിയ കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
433ഗ്രാം സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചും, 29.99 ഗ്രാം തൂക്കമുള്ള ഒരു സ്വര്‍ണ നാണയവും, 30.11 ഗ്രാം തൂക്കമുള്ള ഒരു സ്വര്‍ണ മോതിരവും പേഴ്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. സ്വര്‍ണ മിശ്രിതത്തില്‍ നിന്നും 381.11 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് പ്രവീണ്‍ കുമാര്‍ കെ കെ, ഇന്‍സ്‌പെക്ടര്‍മാരായ ഇ മുഹമ്മദ് ഫൈസല്‍, പ്രതീഷ് എം, സന്തോഷ് ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടുന്നത്.