BusinessKerala NewsLatest NewsLife Style
സ്വര്‍ണ വില എട്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. പവന് 480 രൂപയും കുറഞ്ഞു.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. എട്ടുമാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് ഇന്നത്തെ സ്വര്‍ണവില. 2020 ജൂണ്‍ 10നാണ് 34,720 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്.
ഫെബ്രുവരി നാലിന് ഗ്രാമിന് 4,435 രൂപയായിരുന്നു നിരക്ക്. പവന് 35,480 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും കുറവ് രേഖപ്പെടുത്തി.