Kerala NewsLatest NewsNewsPolitics
സ്വര്‍ണക്കടത്ത്: സ്വപ്നയുടെ കൂട്ടുപ്രതി സന്ദീപ് നായര്‍ പുറത്തിറങ്ങി
കൊച്ചി: നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സന്ദീപ് നായര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. കോഫോപോസ കേസ് പ്രകാരമുള്ള തടവ് അവസാനിക്കുകയും സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കുകയും ചെയ്തതോടെയാണ് സന്ദീപ് നായര്‍ പുറത്തിറങ്ങിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്നു സന്ദീപ്.
എന്‍ഐഎ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയില്‍ മോചിതനായത്. സംഭവത്തില്‍ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളില്‍ ഇദ്ദേഹത്തിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു. കോടതിയില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എല്ലാം വിശദമായി പിന്നീട് പറയാമെന്നുമാണ് ജയിലിനു പുറത്തെത്തിയ സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്.