ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവം ;ദേശീയ ബാലാവകാശ കമ്മീഷന് ഇടപെടുന്നു.

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ നിന്ന് സംഭവത്തെ കുറിച്ച് വിശദ വിവരം തേടിയെന്ന് ദേശീയ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂങ്കേ അറിയിച്ചു.
ആലുവ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൻ പൃഥ്വിരാജ് (3)ആണ് മരിച്ചത്. നാണയം വിഴുങ്ങിയതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്.
ഉടൻ തന്നെ കൂട്ടിയെ ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ പീഡിയാട്രീഷ്യൻ ഇല്ലാണെന്നും പറഞ്ഞു മടക്കി. അവിടെ നിന്നും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകാൻ നിർദേശികുകയും ചെയ്തു.
തുടര്‍ന്നാണ് ആലുവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്. പഴവും ചോറും നല്കിയാല് മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നല്‍കാതെ മടക്കി അയക്കുകയായിരുന്നു. രാത്രിയായതോടെ കുഞ്ഞിന്റെ നില വഷളായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കോവിഡ് നിയന്ത്രിത മേഖലയിൽ നിന്ന് വന്നതുകൊണ്ടാണ് ചികിത്സ നൽകാതെ മടക്കി അയച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം. വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാന കമ്മീഷനോട് നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന് അറിയിച്ചു.