ബിജെപിയുടെ ഗതികെട്ട നേരം,ഗുരുവായൂരിലെ പത്രികയും തള്ളി, ഇന്ന് തള്ളിയത് ദേവികുളവും തലശ്ശേരിയുമുള്‍പ്പെടെ

ഗുരുവായൂര്‍: തൃശ്ശൂരിലെ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ നാമനിര്‍ദേശ പത്രിക തള്ളി. പത്രികയില്‍ സംസ്ഥാന അധ്യക്ഷന്കെ .സുരേന്ദ്രന്റെ ഒപ്പില്ലാത്തതിനാല്‍ പത്രിക അപൂര്‍ണമാണൈന്ന് ചൂണ്ടിക്കാട്ടിയാണ് തളളിയത്.
മഹിളാമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ അഡ്വ. സി. നിവേദിത. ഗുരുവായൂരും സമീപപ്രദേശങ്ങളിലും സുപരിചിതയായ വ്യക്തിത്വമായ നിവേദിത. 2016-ലും എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായി ഗുരുവായൂരില്‍ നിന്ന് മത്സരിച്ചിരുന്നു. .
ബിജെപിക്ക് കനത്ത തിരിച്ചടിയായി വിവിധ മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച പത്രികകള്‍ തള്ളി. തലശ്ശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത തലശ്ശേരിയിലും ദേവികുളത്തും ഗുരുവായൂരിലും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളി. പത്രികയില്‍ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് കാരണം. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് എന്‍ ഹരിദാസ്. കണ്ണൂരില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്ഥാനാര്‍ഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥില്ലാതായി. 2016-ല്‍ 22,125 വോട്ടാണ് ബിജെപിക്കായി മത്സരിച്ച വി.കെ.സജീവന്‍ നേടിയത്.
ദേവികുളത്ത് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കാനിരുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്ന ആര്‍.ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ പത്രിക തള്ളിയത്. ഗുരുവായൂരില്‍ അഡ്വ.നിവേദിതയുടെ പത്രികയാണ് തള്ളിയത്.മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയാണ് നിവേദിത. സത്യവാങ്മൂലത്തില്‍ സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതാണ് കാരണം. ഇവിടെ എന്‍ഡിഎക്ക് ഡമ്മി സ്ഥാനാര്‍ഥിയില്ല
തലശ്ശേരിയില്‍ ഡമ്മി സ്ഥാനാര്‍ഥിയുമില്ലാതിരുന്നതോടെയാണ് ഫലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഇല്ലാത്ത സ്ഥിതിയുണ്ടായത്. ദേവികുളത്ത് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക ആദ്യമേ തള്ളിയിരുന്നു.