പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും ആരോപണം; ഗുലാം നബി ആസാദിന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

ന്യൂഡെൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിൽ പ്രതിഷേധിച്ചുമാണ് പ്രവർത്തകർ ആസാദിന്റെ കോലം കത്തിച്ചത്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തെ ചോദ്യം ചെയ്യുന്നവർക്കെതിരെ പോരാടുമെന്നും പ്രവർത്തകർ പറഞ്ഞു.
‘കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിനായി ആസാദിന്റെ നേതൃത്വത്തിൽ ജമ്മുവിൽ യോഗം ചേർന്നു. ബിജെപിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കിയ മോദിയെ അഭിനന്ദിക്കുന്നത് എങ്ങനെ സഹിക്കും?
ആസാദ് നിരവധി തവണ രാജ്യസഭാംഗമായിരുന്നു ആസാദ്. ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്നു. ഉന്നത സ്ഥാനങ്ങൾ കോൺഗ്രസ് നൽകി. കോൺഗ്രസ് ദുർബലമായിരിക്കുമ്പോൾ തന്റെ അനുഭവ സമ്പത്ത് പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കാനാണ് ഉപയോഗിക്കേണ്ടിയിരുന്നത്’– പ്രതിഷേധത്തിനിടെ ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.