CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
പ്രണയിച്ച് വിവാഹിതരായ ദമ്പതികൾക്ക് നേരെ ഗുണ്ടാ ആക്രമണം.

കോഴിക്കോട്/ പ്രണയിച്ച് വിവാഹിതരായ ദമ്പതികൾക്ക് നേരെ കൊയിലാണ്ടിയിൽ കാർ തടഞ്ഞുനിർത്തി ഗുണ്ടാ ആക്രമണം. ഇന്നലെ വൈകിട്ടാണ് ആക്രമണം നടന്നത്. വടിവാൾ ഉൾപ്പെടെ മാരകായു ധങ്ങളുമായാണ് അക്രമികള്‍ എത്തിയത്. വധുവിന്റെ രണ്ട് അമ്മാ വൻമാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം ഉണ്ടായത്. ജനത്തി രക്കുള്ള സമയത്തായിരുന്നു സംഭവം. ഗുണ്ടാസംഘത്തിന്റെ കൈവ ശം വടിവാൾ, കമ്പി തുടങ്ങിയ മാരകായുധങ്ങളുണ്ടായിരുന്നു. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചുതകർത്ത ഗുണ്ടകൾ പട്ടാപ്പ കൽ അവരെ വഴിയിൽ വച്ച് ഭീഷണപ്പെടുത്തുകയും ചെയ്തു.