CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews
സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

തിരുവനന്തപുരം / സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം കുറ്റിച്ചൽ എരുമക്കുഴി അജിത് ഭവനിൽ പത്മാവതി (53) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഗോപാലൻ (57) പൊലീസിന് കീഴടങ്ങി. ഭാര്യയെ കുറിച്ചുള്ള സംശയമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു കോല നടന്നത്.