അഭിനയ ജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി, മമ്മൂട്ടിക്ക് ആശംസകളുമായി നടന്‍ ഹരീഷ് പേരടി
അഭിനയ ജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി. മെഗാ സ്റ്റാറിന് ആശംസകളുമായി് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് പേരടി ഇക്കാര്യം കുറിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം
‘ഒരാള്‍ അയാളുടെ സൗന്ദര്യം ,ആരോഗ്യം,അഭിപ്രായം,രാഷ്ട്രിയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കില്‍ അയാള്‍ക്ക് ഇഷ്ട്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും..പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?..മമ്മുട്ടി എന്ന ഈ നടനെ പരിചയപ്പെട്ടതിന് ശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട്…അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യര്‍ ഇയാളില്‍ അടിച്ചേല്‍പ്പിച്ചതാണ്. ഞാന്‍ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാന്‍ എന്നോട് പറഞ്ഞാല്‍ അതില്‍ ഒരാളായിരിക്കും നമ്മുടെ അഭിമാനമായ മമ്മുക്ക.
ഇഷ്ട്ടപെട്ടതിനെയൊക്കെ സംരക്ഷിച്ച് ഇഷ്ട്ടപെടാത്തിനൊടെക്കെ പൊരുത്തപ്പെടാന്‍ പറ്റുന്നുണ്ടെങ്കില്‍ അയാള്‍ വലിയ മനുഷ്യനാണ് …ജീവിതം സന്യാസമാണ്…അഭിനേതാവ്,നടന്‍,നല്ലനടന്‍,എല്ലാം കഴിഞ്ഞ് മഹാനടനിലേക്ക് എത്തിയ ലോകത്തിലെ എണ്ണം പറഞ്ഞ നടന്‍മാരുടെ പേരുകളില്‍ ഇടം പിടിച്ച നമ്മുടെ സ്വന്തം മമ്മുക്ക..സാര്‍..ഈ 50ത് വര്‍ഷങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചുകൊണ്ട്..ഹൃദയം നിറഞ്ഞ ആശംസകള്‍’