രണ്ടാം ഡോസ് വാക്സിന് പകരം യുവതിക് നല്‍കിയത് രണ്ട് ഡോസ് വാക്‌സിന്‍
കണ്ണൂര്‍: രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ പോയ യുവതിക് രണ്ടു ഡോസ് വാക്സിന്‍ നല്‍കിയതായി പരാതി ഉയരുന്നു. രണ്ടാം ഡോസ് കൊവീഷീല്‍ഡ് വാക്സിന്‍ എടുക്കാനായി തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പോയ വടയാര്‍ കോരപ്പുഞ്ചയില്‍ സരള തങ്കപ്പന്നാണ് രണ്ടു ഡോസ് വാക്സിന്‍ കുത്തിവച്ചത് .
നേഴ്‌സ്‌ന്റെ ഭാഗത്തു നിന്നുള്ള അശ്രദ്ധയാണ് രണ്ടു ഡോസ് വാക്സിന്‍ കുത്തിവയ്ക്കാന്‍ കാരണം എന്നാണ് സരള ആരോപിക്കുന്നത്. താന്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം അവിടെ വിശ്രമിക്കുകയായിരുന്നു ഇതിനിടയില്‍ പുറത്തുപോയ നേഴ്‌സ് തിരിച്ചു വന്ന് ശ്രദ്ധയില്ലാതെ എനിക്ക് തന്നെ രണ്ടു ഡോസ് വാക്സിന്‍ കുത്തിവയ്കുകയായിരുന്നു എന്നാണ് സരള പറയുന്നത്.
സംഭവത്തില്‍ ആരോഗ്യ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. അതേ സമയം വാക്‌സിനേഷന്‍ കുത്തിവയ്പ്പ് നടത്തുന്നതിനിടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഒരാള്‍ വന്നിരുന്നു. അവര്‍ക്ക് അതിനുള്ള സഹായം ചെയ്തു നല്‍കി ധൃതിയില്‍ തിരിച്ചു വന്നപ്പോള്‍ അടുത്ത വാക്‌സിന്‍ സ്വീകരിക്കാന്‍ വന്ന ആളാണെന്ന് കരുതിയാണ് ഞാന്‍ സരളയ്ക്ക് വീണ്ടും വാക്‌സിന്‍ നല്‍കിയത്.
ഇതായിരുന്നു നഴ്‌സിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം. രണ്ടം ഡോസിന്‍ പകരം രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരികേണ്ടി വന്നതിനാല്‍ സരള ഇപ്പോള്‍ നിരീക്ഷണത്തിലാണ്.